Description
വയനാട് ജില്ലയിലെ വൈത്തിരിയിൽ 20 സെന്റ് സ്ഥലം വില്പനക്കുണ്ട്. നിലവിൽ ഈ വസ്തുവിൽ കറന്റ് സൗകര്യം ലഭ്യമാണ്. പ്ലോട്ടിൽ നിന്നും 100 മീറ്റർ മാത്രം അകലത്തിൽ പഞ്ചായത്ത് വാട്ടർ കണക്ഷൻ ലഭ്യമാണ്. വീട് നിർമ്മാണത്തിനും, അപ്പാർട്ട്മെന്റ് നിർമ്മാണത്തിനും, കോട്ടേഴ്സ് നിർമ്മാണത്തിനും ഏറെ അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഈ പ്രോപ്പർട്ടിയിൽ നിന്നും വൈത്തിരി ടൗണിലേക്ക് 500 മീറ്റർ ദൂരം മാത്രം. ഈ പ്രോപ്പർട്ടിയുടെ 500 മീറ്ററിനുള്ളിൽ തന്നെ govt ഹോസ്പിറ്റൽ, സ്കൂൾ, ക്ഷേത്രം,ചർച്ച്, mosque , പോസ്റ്റ് ഓഫീസ്, restaurants തുടങ്ങിയ സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്. ഇവിടെ നിന്നും കോഴിക്കോടിലേയ്ക്ക് 60 കിലോമീറ്റർ ദൂരവും, കാലിക്കറ്റ് എയർപോർട്ടിലേയ്ക്ക് 72 കിലോമീറ്റർ ദൂരവും മാത്രം.വയനാടിന്റെ തലസ്ഥാനമായ കല്പറ്റയിലേയ്ക്ക് ഇവിടെനിന്നും 11 കിലോമീറ്റർ മാത്രം ദൂരം. ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ ആകർഷകമായ പൂക്കോട് തടാകം ഇവിടെ നിന്നും 850 മീറ്റർ അകലത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശങ്ങളിൽ വേനൽ കാലങ്ങളിൽ പരമാവധി 27 ഡിഗ്രി താപനിലയും , ശീത കാലങ്ങളിൽ 10 ഡിഗ്രി താപ നിലയും ആണ്. ശാന്ത സുന്ദരമായ ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 5.5 ലക്ഷം രൂപ.